മോദിയെ സമ്മര്‍ദ്ദത്തിലാക്കി പ്രശാന്ത് ഭൂഷൺ; അഴിമതിപ്പട്ടിക പുറത്ത്

ന്യൂഡല്‍ഹി, വ്യാഴം, 22 ഡിസം‌ബര്‍ 2016 (12:23 IST)

Widgets Magazine
prashant bhushan , BJP , Narendra modi , Rahul ghandhi , congress , കോൺഗ്രസ് , പ്രശാന്ത് ഭൂഷൺ , രവിശങ്കർ പ്രസാദ് , സൽമാൻ ഖുർഷിദ് , ദ്വിഗ് വിജയ് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെ പണം കൈപറ്റിയവരുടെ പട്ടിക അടങ്ങുന്ന ഡയറിയിലെ കൂടുതൽ പേരുകൾ പ്രമുഖ അഭിഭാഷകൻ പുറത്തുവിട്ടു.

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്, കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് എന്നിവർ അടക്കമുള്ളവരുടെ പട്ടികയാണ് പ്രശാന്ത് ഭൂഷൺ ട്വീറ്ററിലൂടെ പുറത്തുവിട്ടത്.

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് 1.25 കോടി രൂപ ലഭിച്ചപ്പോള്‍ ഖുർദിഷ് 30 ലക്ഷം രൂപയും, ദ്വിഗ് വിജയ് സിംഗിന് 25 ലക്ഷം രൂപയും ലഭിച്ചെന്നും പ്രശാന്ത് ഭൂഷൺ പുറത്തുവിട്ട രേഖകളിൽ പറയുന്നു.

ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കെ 9 തവണയായി സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി പണം കൈപ്പറ്റിയെന്നാണ് രാഹുല്‍ ബുധനാഴ്‌ച വ്യക്തമാക്കിയത്. സഹാറയെ കൂടാതെ ബിർള ഗ്രൂപ്പില്‍ നിന്നും മോദി കോടികൾ വാങ്ങിയെന്നും രാഹുൽ ആരോപിച്ചു.

2013 ഒക്​ടോബർ 30ന്​ 2.5 കോടിയും, നവംബർ 12ന്​ 5 കോടി രൂപയും നവംബർ 27ന്​ 2.5 കോടി രൂപയും നവംബർ 29 ന്​ 5 കോടി രൂപയും ഡിസംബർ 6,19 തിയ്യതികളിൽ   5 കോടി രൂപയും മോദി കൈക്കൂലിയായി വാങ്ങിയതായി രാഹുൽ ആരോപിച്ചു. 2014ലും മോദി ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന്​ രാഹുൽ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പരിശോധനയെ എതിര്‍ക്കുന്നില്ല, ഇപ്പോള്‍ നടക്കുന്നത് സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം - കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളിൽ നടന്ന റെയ്‌ഡിനെതിരെ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ...

news

ഇറ്റലി ഭയത്തിന്റെ മുള്‍‌മുനയില്‍; ഇനിയും മരണങ്ങള്‍ ആവര്‍ത്തിക്കുമോ ?

പതിവാകുന്ന ഭൂചലനങ്ങൾ ഇറ്റലിയെ ഭയത്തിലാഴ്‌ത്തുന്നതായി റിപ്പോര്‍ട്ട്. ഓഗസ്‌റ്റിലുണ്ടായ വന്‍ ...

news

ചുവരെഴുത്ത് എന്ന കൊടും കുറ്റകൃത്യത്തിന് പലതവണ പൊലീസ് പിടിക്കേണ്ടതായിരുന്നു ആ സംവിധായകനെ!

ഏറണാകുളം മഹാരാജാസ് കോളജില്‍ പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ ...

news

ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം ഒന്നുമാത്രം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലിറങ്ങാന്‍ ഒരുങ്ങുന്നതായി ...

Widgets Magazine