പ്രകാശ് സിംഗ് ബാദലിനേരെ ചെരുപ്പേറ്; ബാദല്‍ കഷ്ടിച്ച് രക്ഷപെട്ടു

ലുധിയാന| Last Modified ശനി, 16 ഓഗസ്റ്റ് 2014 (15:26 IST)
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദലിനുനേരെയും ചരുപ്പേറ്.എന്നാല്‍ ലക്ഷ്യം തെറ്റിയതിനാല്‍ ചെരുപ്പ് ബാദലിന്റെ ദേഹത്ത് കൊള്ളാതെ അദ്ദേഹത്തിന്റെ സമീപത്ത് പതിക്കുകയായിരുന്നു.

വെള്ളിയാഴ്ച ലുധിയാനയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം.ചെരുപ്പെറിഞ്ഞ വിക്രം കുമാര്‍ എന്ന ആളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇയാള്‍ മാധ്യമ ശ്രദ്ധ നേടാനാണ് ചെരുപ്പെറിഞ്ഞന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്

















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :