പഞ്ചാബ് ഭീകരാക്രമണം: കേന്ദ്രത്തെ പഴിച്ച് പ്രകാശ് സിംഗ് ബാദല്

Last Modified തിങ്കള്‍, 27 ജൂലൈ 2015 (17:43 IST)
പഞ്ചാബിലെ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ തടയേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്
ബാദല്‍ പറഞ്ഞു. സംസ്ഥാന രഹസ്യാന്വേഷണ വകുപ്പ്
നേരത്തെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്
ബാദലിന്റെ പ്രതികരണം.

ഭീകരര്‍ ര്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നാണെന്നും. അതിര്‍ത്തി സൂക്ഷിക്കേണ്ടത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ചുമതലയാണെന്നും ബാദല്‍ പറഞ്ഞു. സായുധാക്രമണം ദേശീയ പ്രശ്നമാണ്. ഭീകരവാദത്തെ നേരിടാന്‍ ദേശീയ നയം വേണം ബാദല്‍ പറഞ്ഞു.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുരുദാസ്‌പൂരിലെ ദിനനഗർ പൊലീസ് സ്റ്റേഷനു നേരെ രാവിലെ 5.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്. ആദ്യം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേര്‍ക്കും അതിനുശേഷം ഒരു മാരുതികാര്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനിലേക്കും ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :