പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: ചേതന്‍ ഭഗത്

ന്യൂഡല്‍ഹി| VISHNU N L| Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2015 (21:09 IST)
രാജ്യത്ത്‌ പോണ്‍ സൈറ്റുകള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും അപ്രായോഗികവുമെന്ന് പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ വിഷയത്തില്‍ ചേതന്‍ ഭഗത്‌ നിലപാട്‌ വ്യക്‌തമാക്കിയത്‌.

നടപടി രാഷ്‌ട്രീയപരമായും ശരിയല്ല. ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൈ കടത്തുന്നത്‌ ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത്‌ നിരോധിക്കേണ്ടത്‌ പോണ്‍ സൈറ്റുകളല്ല. സാമൂഹിക സേവനമാണ്‌ ലക്ഷ്യമിടുന്നതെങ്കില്‍ സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍, പീഡനങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങിയവയാണ്‌ രാജ്യത്ത്‌ നിരോധിക്കേണ്ടത്‌.

അല്ലാതെ ലൈംഗികതയെ അല്ലെന്നും ചേതന്‍ ഭഗത്‌ തന്റെ ട്വിറ്ററില്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ മുമ്പ്‌ സിനിമാ നിര്‍മാതാവ്‌ രാം ഗോപാല്‍ വര്‍മ ഉള്‍പ്പെടെയുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :