രാഷ്‌ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്

രാഷ്‌ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്

political entri , kamal hasan , kamal statemenst , Rajanikanth , Rajani , രജനികാന്ത് , ക​മ​ൽ​ഹാ​സ​ൻ , തമിഴ്‌നാട് , രാഷ്‌ട്രീയം , രാജനി , കമല്‍
ചെ​ന്നൈ| jibin| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (17:27 IST)
വേണ്ടിവന്നാല്‍ രജനികാന്തുമായി ചേര്‍ന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന നല്‍കി ക​മ​ൽ​ഹാ​സ​ൻ.

ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണോ എന്നത് ഗൗ​ര​വ​മാ​യി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. അദ്ദേഹമാണ് ഇക്കാര്യത്തില്‍ കാഴ്‌ചപ്പാട് വ്യക്തമാക്കേണ്ടത്. നിങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമോ എന്ന് പലരും എന്നോടും രജനിയോടും
ചോദിക്കാറുണ്ടെന്നും കമല്‍ പറഞ്ഞു.

രജനിയും ഞാനും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോ​ദ്യ​ത്തി​ന് കാ​ലം ഉ​ത്ത​രം ന​ൽ​കും. എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയാത്ത ചോദ്യമാണിത്. ആ​വ​ശ്യ​മെ​ങ്കി​ൽ ഞ​ങ്ങ​ൾ ഇ​രു​വ​രും ചി​ന്തി​ച്ചു തീ​രു​മാ​നി​ക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഒരുമിക്കുമോ എന്ന കാഴ്‌ചപ്പാടിനെ പി​ന്തു​ണ​യ്ക്കു​ന്നു. ശ​രി​ക്കും കാ​ല​മാ​ണ് ആ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കേ​ണ്ട​തെന്നും ആ​ന​ന്ദ​വി​ക​ട​നി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ കമല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :