അശ്ലീലവീഡിയോ കാട്ടി മന്ത്രിയെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

അശ്ലീലവീഡിയോ കാട്ടി മന്ത്രിയെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

 vinod verma, Chhattisgarh police, vinod verma arrest, vinod verma sex tape, Vinod , അശ്ലീലവീഡിയോ കാട്ടി മന്ത്രിയെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റില്‍
ഛത്തീസ്ഗഡ്| jibin| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:13 IST)
അശ്ലീലവീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞ് ഛത്തീസ്ഗഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഭീഷണിപ്പെടുത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ വിനോദ് വര്‍മ്മയാണ് പിടിയിലായത്.

അശ്ലീലവീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞ് പൊതുമരാമത്ത് മന്ത്രിയായ രാജേഷ് കുമാറില്‍ നിന്ന് പണം തട്ടാന്‍ വിനോദ് വര്‍മ്മ ശ്രമം നടത്തിയതോടെയാണ് പിടിയിലായത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി മന്ത്രി നല്‍കിയ പരാതിയിലാണ് വിനോദ് വര്‍മ്മയെ വെള്ളിയാഴ്ച രാവിലെ അറസ്‌റ്റ് ചെയ്‌തത്.

ഗാസിയാബാദിലുള്ള വിനോദ് വര്‍മ്മയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി സിഡികളും പെന്‍ഡ്രൈവും കണ്ടെടുത്തിട്ടുണ്ട്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് അമര്‍ ഉജ്വല, ബിബിസി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :