ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
നിയമപാലകര്‍ക്കും രക്ഷയില്ല; യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്തു കൊന്നു

ഉത്തര്‍പ്രദേശിലെ ബിജ്നോറില് പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍. മണ്ടാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സഹ്റോജ് സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം.
പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പാതയോരത്തു നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി പരിക്കുകളുടെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായ രീതിയില്‍ ആണ് കൊലപാതകം നടന്നതെന്ന് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കൊലപാതകത്തില്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. അക്രമികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
|
അനുബന്ധ വാര്‍ത്തകള്‍
- അണിയറയിലെ വില്ലന്‍ ദിലീപ് അല്ല? കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്!
- കായംകുളത്ത് രണ്ടര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടു യുവാക്കൾ അറസ്റ്റിൽ
- “സുനി പറഞ്ഞതെല്ലാം മൊഴിയിലുണ്ട്”; സുനിയുടെ സഹതടവുകാരന് ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
- അഭിനയം തൊഴിലാക്കിയവരുടെ സംഘടന, അതാണ് "അമ്മ": ജോയ് മാത്യു
- ‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാട്, ആ കേസ് പൊലീസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല: വിഎസ്