യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

ശനി, 11 ഓഗസ്റ്റ് 2018 (14:07 IST)

കേന്ദ്രമന്ത്രി രഞ്ജൻ ഗൊഹോയിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ഏഴ് മാസം മുമ്പ് ഭർത്താവില്ലാത്ത ദിവസം മന്ത്രി യുവതിയുടെ വീട്ടിലെത്തുകയും തുടർന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് അസം പൊലീസ് മന്ത്രിക്കെതിരെ കേസെടുത്തു.
 
ഓഗസ്റ്റ് രണ്ടിനാണ് യുവതി പൊലീസില്‍ പരാതിപ്പെടുന്നത്. വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മന്ത്രി.
 
കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ബലാത്സംഗ കുറ്റത്തിന് മന്ത്രിയ്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗോണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സബിത ദാസ് അറിയിച്ചു. 
 
ഐപിസി 417 (വഞ്ചനാ), ഐപിസി 376 ബലാത്സംഗം, ഐപിസി 506 (ക്രിമിനല്‍ കുറ്റം) എന്നീ കുറ്റങ്ങളാണ് പരാതിയില്‍ മന്ത്രിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. മന്ത്രിയെ ഉടൻ അറസ്‌റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോഹന്‍‌ലാലിനെ ‘വെടിവച്ച’ സംഭവം; അലന്‍‌സിയറോട് അമ്മ വിശിദീകരണം തേടി

സംസ്ഥാന ചലച്ചിത്ര ആവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍‌ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ...

news

തീരുമാനങ്ങളെല്ലാം ഗവൺമെന്റിനെ ശക്തിപ്പെടുത്താൻ: ടി പി രാമകൃഷ്‌ണൻ

മന്ത്രിസഭാ പുനഃസംഘടനാ തീരുമാനം ഗവൺമെന്റിനെ കൂടുതൽ ശക്തിപ്പെടുത്താനാണെന്നും അതിന് ...

news

ദുരിതാശ്വാസ ക്യാംപുകളിലുള്ള കുടുംബങ്ങൾക്ക് 3800 രൂപ വീതം ഉടൻ സഹായം, പ്രളയക്കെടുതി കേരളം ഒറ്റക്കെട്ടായി നേരിടും: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം ...

Widgets Magazine