'പതിമൂന്ന് വയസ്സ് മുതൽ അമ്മാവന്മാരുടെ പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നു'; 23കാരിയുടെ വെളിപ്പെടുത്തലിൽ 40കാരായ രണ്ടുപേർ അറസ്‌റ്റിൽ

'പതിമൂന്ന് വയസ്സ് മുതൽ അമ്മാവന്മാരുടെ പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നു'; 23കാരിയുടെ വെളിപ്പെടുത്തലിൽ 40കാരായ രണ്ടുപേർ അറസ്‌റ്റിൽ

Rijisha M.| Last Updated: വ്യാഴം, 25 ഒക്‌ടോബര്‍ 2018 (11:34 IST)
തുറന്നുപറച്ചലിലൂടെ ലൈംഗിക അതിക്രമങ്ങളുടെ വാർത്തകൾ സമൂഹത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. അതുപോലെ മറ്റൊരു വാർത്തയാണ് ഇപ്പോൾ ഗോവയിൽ നിന്നുള്ള യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. താൻ പതിമൂന്ന് വയസ്സുമുതൽ അമ്മാവന്മാരുടെ ക്രൂര പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

സംഭവത്തെത്തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു. പനാജിയിലുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. പത്തു വര്‍ഷമായി താന്‍ തുടര്‍ച്ചയായി ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള ചൂഷണത്തിന് ഇരയാകുന്നുവെന്നും സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കുന്നില്ലെന്നുമാണ് 23കാരിയായ യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

സംഭവത്തില്‍ 40 വയസുള്ള രണ്ട് അമ്മാവന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :