നടി അമല പോളിനോട് അശ്ലീലസംഭാഷണം നടത്തിയ വ്യവസായി അറസ്റ്റിൽ

വ്യാഴം, 1 ഫെബ്രുവരി 2018 (08:49 IST)

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  
 
സുരക്ഷയിൽ ഭയമുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്തേക്കുമോയെന്ന ഭയത്താലുമാണ് പരാതി നൽകിയതെന്ന് അമല പറയുന്നു. ചെന്നൈ ടി. നഗറിലെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി. 
 
അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട മാംമ്പല പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അമല ടി. നഗറിലെ നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോടിയേരിയുടെ മകന് ദുബായിൽ പുറത്ത് പറയാൻ കൊള്ളാത്ത ബിസിനസ്സ്?- ആരോപണവുമായി അഡ്വ. ജയശങ്കർ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മകന്റെ ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ...

news

ചന്ദ്രൻ കാവിയായി, ഇനി കേരളവും കാവി പുതയ്ക്കുമെന്ന് ലസിത; ട്രോളർമാർ പണിതുടങ്ങി

ഒന്നര നൂറ്റാണ്ടിനു ശേഷമെത്തിയ ചാന്ദ്രപ്രതിഭാസത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ. ...

news

സ്വകാര്യ ബസുകൾ ഇന്നു മുതൽ യൂണിഫോം അണിയും!

സംസ്ഥാനത്തുള്ള സ്വകാര്യ ബസുകൾക്കെല്ലാം ഇനി ഒരേ നിറം. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ ...

news

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയമാകുമോ? നികുതി ഇളവ് പ്രതീക്ഷിച്ച് രാജ്യം

സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ...

Widgets Magazine