പുല്ലരിഞ്ഞതിന് ദളിത് സ്ത്രീയെയും മകളെയും തുണിയഴിച്ച് റോഡിലൂടെ നടത്തി

ദളിത് സ്ത്രീ , ഗ്രാമമുഖ്യന്‍ , പുല്ലരിഞ്ഞ സംഭവം
ലക്നൌ| jibin| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (14:27 IST)
ഉന്നത ജാതിക്കാരുടെ കൃഷിയിടത്തില്‍ നിന്ന് പശുവിനായി പുല്ലരിഞ്ഞ ദളിത് സ്ത്രീയെയും മകളെയും ഗ്രാമമുഖ്യന്‍ തുണിയഴിച്ച് റോഡിലൂടെ നടത്തിച്ചു. ഉത്തര്‍പ്രദേശിലെ മീറത്തിനടുത്തുള്ള ദൌല്‍ഹര ഗ്രാമത്തിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം ഉന്നത ജാതിക്കാരുടെ കൃഷിയിടത്തില്‍ നിന്ന് പശുവിനായി ഇരുവരും പുല്ല് അരിയുകയായിരുന്നു. ഈ സമയം പുരയിടത്തിലെത്തിയ ഭൂവുടമ ഇവരെ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്യുകയും ചെയ്തു. അവശരായ ഇവരെ പിന്നീട്
ഭൂവുടമ വിട്ടയച്ചെങ്കിലും പഞ്ചായത്ത് കൂടി ഇവരെ വിളിച്ച് വരുത്തുകയായിരുന്നു.
കൃഷിയിടത്തില്‍ കയറി പുല്ലരിഞ്ഞതിന് ശിക്ഷയായി തുണിയഴിച്ച് റോഡിലൂടെ നടക്കാന്‍ ഗ്രാമമുഖ്യന്‍ ഉത്തരവിടുകയും ചെയ്തു. ഇത് എതിര്‍ത്ത ഇരുവരെയും സവര്‍ണ്ണരായ ആള്‍ക്കൂട്ടം ഇവരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തുണിയഴിപ്പിച്ച് റോഡിലൂടെ നടത്തുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സമീപ ഗ്രാമങ്ങളില്‍ അടക്കമുള്ള ദലിത് സമുദായക്കാര്‍ സംഘടിക്കുകയും ദലിത് ശേഷിത് സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ ഗ്രാമമുഖ്യനായ ജയ് സിംഗിനെ ഒന്നാം പ്രതിയാക്കി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ അനാസ്ഥ തുടരുകയാണെന്ന് ദലിത് സമുദായക്കാര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :