ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി; അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ശശികലയ്ക്ക് എതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

ചെന്നൈ| Last Updated: വെള്ളി, 10 ഫെബ്രുവരി 2017 (13:09 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ശശികലയുടെ തടയണമെന്ന ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ, ശശികലയ്ക്ക് താല്‍ക്കാലിക ആശ്വാസത്തിനുള്ള വകയായി. ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എമാരുടെ പേര് ഒപ്പുസഹിതം സമര്‍പ്പിച്ചിരുന്നു.

അനധികൃതസ്വത്തു സമ്പാദന കേസില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടന പ്രവര്‍ത്തകനായ സെന്തില്‍ കുമാര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുമെന്ന് കരുതിയിരുന്നു.

ശശികല എന്ന് സത്യപ്രതിജ്ഞ ചെയ്യും എന്ന് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ല എന്ന് കോടതി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ആയശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജി വെക്കേണ്ടിവരുമെന്നും അങ്ങനെവന്നാല്‍ തമിഴ്‌നാട്ടില്‍ കലാപം ഉണ്ടായേക്കുമെന്നുമായിരുന്നു സെന്തില്‍കുമാറിന്‍റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :