സോവിയറ്റ് യൂണിയനെ തള്ളി ഇന്ത്യ ചൈനയോട് അടുക്കുന്നു!

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (11:09 IST)
വികസന നയത്തില്‍ പഴയ സോവിയറ്റ് യൂണിയന്‍ മാതൃക പിന്തള്ളി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. ആസൂത്രണ കമ്മിഷനു പകരം ചൈനീസ്‌ മാതൃകയില്‍ ദേശീയ വികസന പരിഷ്‌കാര കമ്മിഷന്‍ ആകും രൂപീകരിക്കുക. പ്രധാനമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ സമിതിയില്‍ സംസ്‌ഥാന ധനമന്ത്രിമാരും പ്രമുഖ വ്യവസായികളും അടക്കമുള്ളവര്‍ക്കു പ്രാതിനിധ്യമുണ്ടാകുമെന്നും അറിയുന്നു.

1950ല്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു സ്വതന്ത്ര ഇന്ത്യയെ സാമ്പത്തികാഭിവൃധിയിലേക്ക് നയിക്കാനായി സോവിയറ്റ് യൂണിയനില്‍ നിന്ന് ആസൂത്രണ കമ്മീഷന്‍ എന്ന ആശയം സ്വീകരിച്ച് നടപ്പാക്കിയത്.

രാജ്യത്തിന്റെ സാമ്പത്തിക ആസൂത്രണം ഒരുക്കുകയായിരുന്നു ആസൂത്രണ കമ്മീഷന്റെ മുഖ്യചുമതല. രാജ്യത്തിന്റെ വിഭവങ്ങള് ശരിയായ രീതിയില് ഉപയോഗപ്പെടുത്തുന്നതിനായുള്ള പദ്ധതി രേഖ സൃഷ്ടിച്ചിരുന്നത് ആസൂത്രണ കമ്മീഷനാണ്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടുന്ന ഘടകങ്ങള് ചൂണ്ടിക്കാട്ടുന്നതും അതിന്റെ ഉത്തരവാദിത്വങ്ങളില് പെടുന്നു. ഈ കമ്മിഷന്‍ നിര്‍ത്തലാക്കിയ കാര്യം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോഡി സൂചിപ്പിച്ചിരുന്നു.

ആസൂത്രണ കമ്മീഷന് പകരം രാജ്യത്ത് ചൈനീസ് മാതൃകയില്‍ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പുതിയ സംവിധാനമെത്തും. മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്തും സ്വകാര്യ നിക്ഷേപത്തിന് പരിഗണന നല്കിയുമാവും പുതിയ സമ്പ്രദായം കൊണ്ടുവരിക.

സാമ്പത്തിക വളര്‍ച്ച ദ്രുത ഗതിയിലായില്ലെങ്കില്‍ പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 8 ശതമാനം സാമ്പത്തിക വളര്‍ച്ചക്ക് അടുത്തെത്താന്‍ കഴിയില്ല. മാത്രമല്ല സമീപ ഭാവിയില്‍ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യത്തേ എത്തിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കൂടാതെ ആഗോള ശക്തിയായി വളരണമെന്നുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് ശക്തമായ സാമ്പത്തിക വളര്‍ച്ച അനിവാര്യമാണ്.

ഈ കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നതിനായി സര്‍ക്കാരിന് നേരിട്ട് നിയന്ത്രണമുള്ള കമ്മീഷന്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് ആസൂത്രണം കമ്മീഷന്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതിന്റെ രൂപവത്കരണം സംബന്ധിച്ച് പ്രാഥമിക രൂപരേഖ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ പഴയ ആസൂത്രണ കമ്മീഷന്റെ അധികാരങ്ങളുടെ നാലിലൊന്നു പോലും പുതിയ കമ്മീഷനുണ്ടായിരിക്കില്ല എന്നാണ് സൂചന.

മാത്രമല്ല കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കാനുള്ള അധികാരം കേന്ദ്ര ആസൂത്രണ കമ്മിഷനില്‍ നിന്ന് ധനമന്ത്രാലയത്തിന് കൈമാറും. വികസനത്തില്‍ സ്വകാര്യ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടായിരിക്കും പുതിയ കമ്മീഷന്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് ശക്യ്ഹമായ പിന്തുണ നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ നിന്ന് തന്നെ വ്യക്തമായതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :