ജമ്മു കശ്‌മീരില്‍ ഫോണ്‍ ‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു; സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റമില്ല

jammu kashmir , jammu , phone internet ervices , ഇന്‍റർനെറ്റ്, ടെലിഫോൺ , കശ്‌മീര്‍ , ഭരണഘടന
ശ്രീനഗർ| Last Updated: വെള്ളി, 9 ഓഗസ്റ്റ് 2019 (14:43 IST)
സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിർത്തിവെച്ചിരുന്ന ഇന്‍റർനെറ്റ്, സേവനങ്ങൾ കശ്‌മീരില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഈദ് പ്രമാണിച്ചാണ് വെള്ളിയാഴ്‌ച രാവിലെയോടെ സേവനങ്ങൾ ഭാഗികമായി ആരംഭിച്ചത്.

പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തി. പ്രാര്‍ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.

സുരക്ഷാ ക്രമികരണങ്ങള്‍ നിലനില്‍ക്കുമെങ്കിലും ഭാഗികമായുള്ള ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ശക്തമായ സുരക്ഷ കശ്‌മീരിലും താഴ്‌വരയിലും തുടരും.

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദങ്ങൾ റദ്ദാക്കുന്നതിന്റെ മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ സേവനങ്ങൾ നിർത്തിവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :