ശ്രീനു എസ്|
Last Modified വെള്ളി, 5 ഫെബ്രുവരി 2021 (13:06 IST)
ഇന്ത്യയില്‍ അടിയന്തര ഉപോയഗത്തിനുള്ള അനുമതിക്കായി അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍ ബയോടെക് സമര്‍പ്പിച്ച അപേക്ഷ കമ്പനി പിന്‍വലിച്ചു. ഇന്ത്യയില്‍ വാക്‌സിന്‍ അനുമതിക്കായി ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസര്‍ ആയിരുന്നു.
ഫൈസര്‍ ഇന്ത്യയില്‍ പരിശോധന നടത്തിയിരുന്നില്ല. മറ്റുരാജ്യങ്ങളില്‍ നടത്തിയ വിവരങ്ങളാണ് അപേക്ഷയോടൊപ്പം നല്‍കിയിരുന്നത്. ബുധനാഴ്ച അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് അപേക്ഷ പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ച് ഫൈസര്‍ തീരുമാനം എടുത്തത്. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ്
ഇന്ത്യ ആശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷിക്കുമെന്ന് ഫൈസര്‍ അറിയിച്ചു.