മോദിയെ കള്ളനെന്ന് വിളിക്കാൻ പാടില്ല? - പണികിട്ടിയത് പ്രകാശ് രാജിനും ജിഗ്നേഷ് മേവാനിക്കും

ചൊവ്വ, 1 മെയ് 2018 (16:37 IST)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനും, സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിക്കുമെതിരെ ബിജെപിയുടെ പരാതി. കര്‍ണാടകയിലെ ബിജെപി ജില്ലാ നേതൃത്വമാണ് ഇരുവർക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.  
 
ഏപ്രില്‍ 29 ന് ബെംഗളൂരുവില്‍ നടന്ന ചടങ്ങിനിടെയാണ് ജിഗ്‌നേഷ് മേവാനി പ്രധാനമന്ത്രിയെ രാജ്യത്തെ വില്‍പ്പന നടത്തുന്ന കോര്‍പ്പറേറ്റ് സെയില്‍മാനെന്നും കള്ളനെന്നും വിളിച്ചത്. ജിഗ്‌നേഷ് മേവാനിക്കൊപ്പം പ്രകാശ് രാജും പ്രധാനമന്ത്രിയെ പല സന്ദര്‍ഭങ്ങളിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  
 
മോദിയുടെയും യെദ്യൂരപ്പയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിഗ്നേഷ് മേവാനിയും പ്രകാശ് രാജും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ബിജെപി ആരോപിക്കുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ക്ഷേത്രത്തിലെ പ്രസാദത്തിൽ ഭക്ഷ്യവിഷബാധ; 73 പേർ ആശുപത്രിയിൽ, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

കടലൂരിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്നും ആറ് കുട്ടികൾക്കുൾപ്പടെ 73 പേർക്ക് ...

news

ഉത്തർപ്രദേശിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കൾ കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചു; രണ്ട് പേർക്ക് സസ്‌പെൻഷൻ

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വലിച്ചുകൊണ്ടുപോയി നായ്ക്കൾ ഭക്ഷിച്ചു. ഉത്തർപ്രദേശിലെ ...

news

‘മാറിടങ്ങൾ അയാളുടെ ശരീരത്തിൽ അമർത്തി ഞെരിക്കും, ചെറിയ ചുംബനം പോലും ബലാത്സംഗരീതിയിൽ’ - നടന്മാർക്കെതിരെ ആഞ്ഞടിച്ച് സൊനാക്ഷി

സിനിമാമേഖലയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ചും സിനിമാ ഫീൽഡിൽ നിന്നുമുള്ള ബുദ്ധിമുട്ടുകളെ ...

Widgets Magazine