രാത്രികളിലും ഞായറാഴ്‌ചകളിലും പെട്രോള്‍ ലഭിക്കില്ല; സാധാരണക്കാര്‍ വെട്ടിലാകും!

ഇനിമുതല്‍ രാത്രികളിലും ഞായറാഴ്‌ചകളിലും പെട്രോള്‍ ലഭിക്കില്ല!

 petrol pumps , dieesel , CIPD , സിഐപിഡി , കമ്മീഷന്‍ തുക , സര്‍ക്കാര്‍ , പെട്രോള്‍ പമ്പുടമകള്‍
ഹൈദരാബാദ്| jibin| Last Updated: ശനി, 5 നവം‌ബര്‍ 2016 (15:11 IST)
കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പമ്പുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കിയും അവധി ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുമാണ് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് (സിഐപിഡി) ഭാരവാഹികള്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും പമ്പ് തുറക്കേണ്ടതില്ലെന്നും കണ്‍സോര്‍ഷ്യം തീരുമാനമെടുത്തു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 15ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യാനും പമ്പുടമകള്‍ തീരുമാനിച്ചു.

കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന പെട്രോള്‍ പമ്പുടമകളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കാത്തതോടെ രണ്ടു ദിവസമായി രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ ഇന്ധനമെടുക്കുന്നില്ല. പമ്പുടമകള്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ സാധാരണ യാത്രക്കാര്‍ വെട്ടിലാകുമെന്ന് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :