പെട്രോൾ പമ്പുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി, തിങ്കള്‍, 9 ജനുവരി 2017 (14:38 IST)

Widgets Magazine

പെട്രോൾ പമ്പുകളിലെ കാർഡ് പെയ്മെന്റുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അധിക ചാർജ് ഈടാക്കുകയാണെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഇതോടെ സംസ്ഥാനത്തെ ഒരുവിഭാഗം പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പമ്പുടമകൾ പിൻവലിച്ചു. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ പെ​​ട്രോൾ ഡീലേഴ്സ് അസോസിയേഷൻ അ‌റിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോകം ശ്രദ്ധിച്ചത് ഇവരെയാണ്! നിങ്ങൾ കണ്ടിരിക്കണം ഈ ഫോട്ടോകൾ!

ഒറ്റനോട്ടത്തിൽ മനസ്സിനെ പിടിച്ച് കുലുക്കുന്ന ചിത്രങ്ങൽ ഒരുപാടുണ്ടായിട്ടുണ്ട്. ...

news

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന ...

news

‘കാവേരി’യില്‍ നിന്ന് വെള്ളമില്ല; കര്‍ണാടകയുടെ പക്കല്‍ നിന്ന് 2,480 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട്

ആവശ്യത്തിനുള്ള വെള്ളം അനുവദിക്കാത്ത സാഹചര്യത്തില്‍ കര്‍ണാടകയ്ക്കെതിരെ പരാതിയുമായി ...

news

ഒരു കലാകാരനെ ഇത്രത്തോളം ക്രൂശിക്കാൻ പാടുണ്ടോ? ഇത്രയും തരംതാഴാൻ പാടില്ല, ഒരാളും!

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ കമലിനെതിരെ നടത്തിയ പ്രസ്താവന ...

Widgets Magazine