പെട്രോൾ വില വർധനവിനെതിരെ സ്വന്തം സ്കൂട്ടറിന് തീയിട്ട് പ്രതിഷേധം

Sumeesh| Last Updated: ബുധന്‍, 23 മെയ് 2018 (08:05 IST)
ആന്ധ്രപ്രദേശ്: പെട്രോൾ ഡീസൽ വില വർധവിനെതിരെ സ്വന്തം സ്കൂട്ടരിന് തീയിട്ട് ആന്ധ്രാപ്രദേശിൽ പ്രതിശേധം. തെലുങ്ക് ദേശം പർട്ടിയുടെ ഒരു പ്രവർത്തകനാണ് സ്വന്തം സ്കൂട്ടറിന് തീയിട്ട് ഇന്ധന വില വർധനവിൽ പ്രതിശേധം അറിയിച്ചത്.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ നന്ദിഗമ എന്ന ഗ്രാമത്തിലാണ് സാംഭവം നടന്നത്. ആൾക്കൂട്ടത്തിന് നടുവിൽവച്ച് ഇയാൾ സ്കൂട്ടറിനു മുകളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം പെട്രോൾ വില ചരിത്രത്തിലെ ഏറ്റവും വലിയ തുകയിൽ എത്തി. വില കുറക്കാനായി കേന്ദ്രസർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയും കുതിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :