വീണ്ടും തിരിച്ചടി; പെട്രോൾ വില 2.58 രൂപ കൂട്ടി; ഡീസലിന് 2.26 രൂപയുടെ വർദ്ധന

വർദ്ധന അർധരാത്രി നിലവിൽ വന്നു

പെട്രോൾ ഡീസൽ വില വര്‍ദ്ധിപ്പിച്ചു , പെട്രോളിയം കമ്പനി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 1 ജൂണ്‍ 2016 (08:16 IST)
രാജ്യത്തെ പെട്രോൾ ഡീസൽ ഉത്‌പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു. പെട്രോൾ വില ലീറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണു വർദ്ധിപ്പിച്ചത്. ‍ഡൽഹിയിൽ പെട്രോളിന് 65.60 രൂപയും ഡീസലിന് 53.93 രൂപയുമാണു പുതിയ വില. വർദ്ധന അർധരാത്രി നിലവിൽ വന്നു.

മെയ് 16ന് പെട്രോളിന് 83 പൈസയും ഡീസലിന് 1.26 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. ആഗോള വിപണയില്‍ എണ്ണവിലയിലുണ്ടായ വര്‍ദ്ധനയും രൂപക്കെതിരെ ഡോളറിന്റെ മൂല്യം കൂടിയതുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :