പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി| VISHNU| Last Updated: ശനി, 28 ഫെബ്രുവരി 2015 (19:29 IST)
മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. പെട്രോള്‍ ലീറ്ററിന് 3.18 രൂപയും ഡീസല്‍ ലീറ്ററിന് 3.09 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും. പൊതുമേഖലാ എണ്ണക്കമ്പനികളുടെ അവലോകന യോഗമാണ് വില കൂട്ടാന്‍ തീരുമാനിച്ചത്.

ഈ മാസം 15ന് പെട്രോളിന് 82 പൈസയും ഡീസലിന് 61 പൈസയും വര്‍ധിപ്പിച്ചരുന്നു. ഇതിനുശേഷം ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് വിലവര്‍ധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെത്തുടര്‍ന്ന് 2014 ഓഗസ്റ്റ് മുതല്‍ പെട്രോള്‍, ഡീസല്‍ വില ക്രമമായി കുറച്ചുവരികയായിരുന്നു. പത്തു തവണയായി 17.11 രൂപയാണ് ഈ കാലയളവില്‍ പെട്രോളിന് കുറഞ്ഞത്. ഡീസലിന് ഒക്റ്റോബറിന് ശേഷം ആറു തവണയായി 12.96 രൂപ കുറച്ചിരുന്നു.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ ഉഅണ്ടാകുന്ന ഏറ്റവും വലിയ നിരക്ക് വര്‍ധനവാണ് ഇത്. നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടൂം ആനുപാതികമായി നികുതി വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇപ്പോള്‍ വില വര്‍ധിപ്പിച്ചത് പ്രതിഷേധത്തിന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :