പെരിയാറിന്റെ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

വെല്ലൂർ, ബുധന്‍, 7 മാര്‍ച്ച് 2018 (08:09 IST)

 Periyar statue , BJP leader H Raja’s , Raja Facebook post , Rss , Modi , Tamilanadu , ബിജെപി , എച്ച് രാജ , പെരിയാർ , ഇവി ആര്‍ രാമസ്വാമി , സംഘപരിവാര്‍

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാറിന്റെ വ്യാപക ആക്രമണം.  

ഇവി ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) ഇന്നലെ രാത്രിയോടെയാണ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് അക്രമികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്.

പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചെന്നൈയിലെ ബിജെപി സംസ്ഥാന ഓഫീസിന് സുരക്ഷ ശക്തമാക്കി.

‘ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ പെരിയാറിന്റെ പ്രതിമ തകര്‍ക്കും’ - എന്നായിരുന്നു രാജ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്.

ആരാണ് ലെനിന്‍ എന്നു ചോദിച്ച രാജ ഇന്ത്യയുമായി കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് ബന്ധമെന്നും ചോദിച്ചു. ത്രിപുരയില്‍ ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു. നാളെ തമിഴ്‌നാട്ടിലെ ഇവി ആര്‍ രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്നും  രാജ പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പോസ്‌റ്റ് വിവാദമായതോടെ അദ്ദേഹം പ്രസ്‌താവന്‍ ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്‌തു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപിയുടെ യുവനേതാവ് എസ്ജെ സൂര്യയും ട്വീറ്റ് ചെയ്‌തിരുന്നു.

തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുപാകുകയും ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന ഇവിആര്‍ ബ്രാഹ്മണിസത്തെ എന്നും ശക്തമായി എതിര്‍ത്ത സാമൂഹ്യപരിഷ്‌കര്‍ത്താവാണ് അദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മ​ദ്യ​ല​ഹ​രി​യി​ല്‍ സംഘര്‍ഷം; തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് മ​ദ്യ​ല​ഹ​രി​യി​ലാ​യ​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ...

news

കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാമെന്നത് വ്യാമോഹം, ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു: പിണറായി

നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് ആര്‍ എസ് എസുകാര്‍ ...

news

ഇന്ന് ലെനിന്‍, നാളെ പെരിയാര്‍‍; തമിഴ്‌മക്കളുടെ കണ്‍‌കണ്ട ദൈവമായ ഇവിആറിന്റെ പ്രതിമകള്‍ നശിപ്പിക്കുമെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ ...

news

വർഗീയ സംഘർഷം രൂക്ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മുസ്‍ലിം – ബുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ...

Widgets Magazine