ഞങ്ങള്‍ക്ക് കാന്റീന്‍ സബ്സിഡിയും വേണ്ട, ശമ്പള വര്‍ധനവും വേണ്ട: എം‌പിമാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 6 ജൂലൈ 2015 (16:27 IST)
പാര്‍ലമെന്റംഗങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഉയര്‍ത്തിയ വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്ങള്‍ക്ക് പാര്‍ലമെന്റ് കോംപ്ലക്‌സിലെ വിവിധ കാന്റീനുകളില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ എം‌പിമാര്‍ വേണ്ടെന്ന് വയ്ക്കുന്നു. ഈയിനത്തില്‍ 2013-14 കാലയളവില്‍ 14 കോടിരൂപയാണ് ഖജനാവിന് നഷ്ടമായതെന്നാണ് കണക്ക്.

1952 മുതലാണ് പാര്‍ലമെന്റിലെ കാന്റീനുകളില്‍ സബ്‌സിഡി ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ സമൃദ്ധമായൊരു ഉച്ചഭക്ഷണത്തിന് 38 രൂപയാണ് കാന്റീന്‍ ഈടാക്കുന്നത്. മഞ്ഞ ദാലിന് വില 1.50 രൂപ. തെരിന് 5.50. ഫ്രൂട്ട് കേക്കിന് 9.50. ഫ്രൂട്ട് സാലഡിന് 7. ചിക്കന്‍ കറിക്ക് 45 രൂപയും ഹൈദരാബാദ് ബിരിയാണിക്ക് 51 രൂപയുമാണ് നല്‍കേണ്ടത്.

അതേസമയം വിവാദങ്ങളോട് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് സാമാജികര്‍ പ്രതികരിക്കുന്നത്. എംപിമാര്‍ മാത്രമല്ല പത്രപ്രവര്‍ത്തകരും പാര്‍ലമെന്റിലെ ഉദ്യോഗസ്ഥരും ഈ ആനുകൂല്യം പറ്റുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് സബ്‌സിഡി വേണ്ടെങ്കില്‍ വേണ്ടെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് സി.പി.എം എം.പി എം.ബി രാജേഷ് പറയുന്നത്. എംപിമാരെല്ലാം ധനികരാണെന്നാണ് പൊതുജനത്തിന്റെ ധാരണയെന്നും എന്നാല്‍ തന്നെപ്പോലുള്ള ദരിദ്ര എം.പിമാരും ഉണ്ടെന്നാണ് ബിജെപി എംപി ആര്‍ജുന്‍ റാം പറയുന്നത്.

അതുപോലെ പാര്‍ലമെന്റിലെ 9000 വരുന്ന ജീവനക്കാര്‍ക്കും ഈ ഇളവ് കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നുണ്ട്. അവരും വളരെ സാധാരണക്കാരാണ്. എംപിമാരില്‍ ഭൂരിപക്ഷവും കാന്റീനില്‍ നിന്നല്ല ഭക്ഷണം കഴിക്കുന്നതെന്നും രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ കാന്റീനുകളിലും ഇത്തരം സബ്‌സിഡികള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലെന്ന് സിക്കിമില്‍ നിന്നുള്ള എം.പി പി.ഡി റായ് പറഞ്ഞു. എന്തിനാണ് ഇതത്ര വിവാദമാക്കുന്നതെന്ന് ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :