നികുതിവെട്ടിച്ച് വിദേശത്ത് ശതകോടികള്‍ നിക്ഷേപമുള്ളവരില്‍ കേന്ദ്രമന്ത്രിയും അമിതാഭ് ബച്ചനും; പട്ടികയുമായി ‘പാരഡൈസ് പേപ്പേഴ്സ്’

ന്യൂഡല്‍ഹി, തിങ്കള്‍, 6 നവം‌ബര്‍ 2017 (10:56 IST)

Black Money , Paradise Papers , Amitabh Bachchan , Jayant Sinha , കള്ളപ്പണം , അമിതാഭ് ബച്ചന്‍ , ജയന്ത് സിൻഹ , പാരഡൈസ് പേപ്പേഴ്സ്

കള്ളപ്പണത്തിന്റെ പേരില്‍ ബിജെപി വാദങ്ങളെല്ലാം പൊളിയുന്നു. നോട്ടുകള്‍ നിരോധിച്ചതിന്റെ വാര്‍ഷികമായ നവംബര്‍ എട്ടിന് സര്‍ക്കാര്‍ കള്ളപ്പണവിരുദ്ധ ദിനം ആചരിക്കാനിരിക്കെയാണ് നികുതിവെട്ടിച്ചു വിദേശ ബാങ്കുകളിലും മറ്റും ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പുറത്തുവന്നത്. 
 
ആഗോള തലത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇന്‍റർനാഷണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കൂട്ടായ്മയാണ് പാരഡൈസ് പേപ്പഴ്‌സ് എന്ന പേരില്‍ ഈ പുതിയ കണക്കുകള്‍ പുറത്തുവിട്ടു. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കളും ബന്ധുക്കളും ലാവ്‍ലിന്‍ തുടങ്ങിയ കമ്പനികളും പട്ടികയിലുണ്ട്. 
 
ബിജെപി എംപി ആർ.കെ. സിൻഹ, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, കോൺഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിങ്ങനെയുള്ളവരുടെ പേരും പുറത്തുവന്ന റിപ്പോർട്ടിലുണ്ട്. നേരത്തേ, കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പര്‍ വിവരങ്ങളും പുറത്തുവിട്ടതും ഐസിഐജെ ആയിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കള്ളപ്പണം അമിതാഭ് ബച്ചന്‍ ജയന്ത് സിൻഹ പാരഡൈസ് പേപ്പേഴ്സ് Black Money Paradise Papers Amitabh Bachchan Jayant Sinha

വാര്‍ത്ത

news

കൗസല്യയെ ഓർമയില്ലേ? ശങ്കറിന്റെ ഭാര്യ!

തമിഴ്നാട്ടിൽ ദുരഭിമാന കൊലകൾ കൂടി വരികയാണ്. സ്വന്തം അച്ഛനമ്മമാരുടെ ദുരഭിമാനത്തിൽ ഇരയായവരിൽ ...

news

വിവാഹം കഴിക്കാമെന്ന് കാമുകൻ, പ്രണയിച്ചാൽ മതിയെന്ന് യുവതി; വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ ...

news

'അഭിനേതാക്കൾ കലാകാരികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നു' - മഞ്ജു വാര്യരെ പരിഹസിച്ച് കലാമണ്ഡലം ഹേമലത

കേരള കലാമണ്ഡലം എം കെ കെ നായർ പുരസ്കാരം ഇത്തവണ ലഭിച്ചത് നടി മഞ്ജു വാര്യർക്ക് ആയിരുന്നു. ...

news

സൗദി രാജകുമാരൻ കൊല്ലപ്പെട്ടു

സൗദി രാജകുമാരൻ മൻസൂൻ ബിൻ മുക്രിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അറബ് മാധ്യമങ്ങളാണ് ...