മുംബൈ വിമാനത്താവളത്തില്‍ മുകളില്‍ പാരച്യൂട്ടുകള്‍; രണ്ട് യുവാക്കള്‍ പിടിയില്‍

മുംബൈ| Last Modified ചൊവ്വ, 26 മെയ് 2015 (19:29 IST)
മുംബൈ വിമാനത്താവളത്തിന്റെ മുഖ്യ റണ്‍വേയ്ക്കു മുകളില്‍ പാരച്യൂട്ടിനു സമാനമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍ പാരച്യൂട്ട് പോലുള്ള അഞ്ച് വസ്തുക്കളാണ് ശനിയാഴ്ച വൈകുന്നേരം വിമാനത്താവളത്തിനു മുകളിലുള്ള ആകാശത്ത് കണ്ടത്. ഇവ ശ്രദ്ധയില്പെട്ട ഒരു പൈലറ്റാണ് സംഭവം മുംബൈ വിമാനത്താവള എയര്‍ട്രാഫിക് കണ്‍ട്രോളറില്‍ അറിയിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ഡയമണ്ട് കമ്പനിയുടെ പരസ്യ ബലൂണുകളായിരുന്നുവെന്ന് കണ്ടെത്തി. ഡയമണ്ട് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്കായി ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നതായി മുംബൈ പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായാണ് ഈ ബലൂണുകള്‍ പറത്തിയത്. ഇത്തരത്തില്‍ അനാസ്ഥ കാട്ടിയെന്ന കുറ്റത്തിന് ക്രിക്കറ്റ് മത്സരത്തിന്റെ സംഘാടകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈ പോലീസു ഇന്റലിജന്‍സ് ഏജന്‍സിയും ചേര്‍ന്നാണ് സംഭവം അന്വേഷിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :