വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും പാകിസ്ഥാൻ; ഏഴ് പേർക്ക് പരുക്ക്, ഷെല്ലാക്രമണം തുടരുന്നു

അതിർത്തിയിൽ ആക്രമം ശക്തമാകുന്നു; ഏഴ് പേർക്ക് പരുക്ക്

aparna shaji| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (10:52 IST)
കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നും യാതോരു പ്രകോപനവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പാക്സിഥാൻ വെടിവെയ്പ് നടത്തിയത്. ആക്രമണത്തിൽ ബി എസ് എഫ് ജവാൻ ഉൾപ്പെടെ ഏഴ് പേർക്ക് പരുക്കേറ്റു.

ഇന്ത്യ-പാക്ക് രാജ്യാന്തര അതിർത്തിയിൽ ആർഎസ് പുര സെക്ടറിൽ ഇന്നു പുലർച്ചെയാണ് സംഭവം. ബുധനാഴ്ച തുടങ്ങിയ വെടി‌വെയ്പ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുകയാണ്. അതിർത്തിയിലെ രക്ഷാ സേനയുടെ താവളവും പ്രദേശത്തെ സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം.

പാകിസ്ഥാന്റെ ആക്രമണത്തിൽ ഗ്രാമവാസികൾ ആശങ്കാകുലരാണ്. സംഘർഷം നിലനിൽക്കുന്നതിനാൽ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മേഖലയിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകി. ഇന്ത്യ-പാക്ക് രാജ്യാന്തര അതിർത്തിയിലും നിയന്ത്രണ രേഖയിലും വെടിനിർത്തൽ കരാർ ലംഘിക്കുന്നതായി പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവമെന്നത് ശ്രദ്ദേയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :