കശ്മീരില്‍ ഏറ്റുമുട്ടല്‍; പാക് ഭീകരനെ ജീവനോടെ പിടികൂടി

ജമ്മുകാശ്മീര്‍ :| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (16:07 IST)
കശ്മീരില്‍ ഏറ്റുമുട്ടലിനിടെ പാക്ക് ഭീകരനെ ജീവനോടെ പിടികൂടി. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. പിടിയിലായ ഭീകരനെ സൈന്യവും പൊലീസും ചോദ്യം ചെയ്യുകയാണ്.

ഉറി മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്ന് എ കെ 47 തോക്കുകള്‍ ഉള്‍പ്പടെ വന്‍ ആയുധ ശേഖരം കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കാശ്‌മീരിലെ ഉദ്ധംപൂരില്‍ ഭീകരാക്രമണം നടത്തുന്നതിനിടെ നാട്ടുകാര്‍ മുഹമ്മദ്‌ നവേദ് എന്ന പാക് ഭീകരനെ പിടികൂടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :