ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കും: പാക് ഭീകരര്‍

പാകിസ്ഥാന്‍ , പാക് ഭീകരര്‍ , ഇന്ത്യ , ഭീകരര്‍
ന്യൂഡൽഹി| jibin| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (16:29 IST)
പാക് സര്‍ക്കാരിന്റെ സഹായത്തോടെ വളരുന്ന പാക് ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നത്.

മനുഷ്യനില്ലാത്ത വ്യോമ വാഹനങ്ങളും എയർക്രഫ്റ്റ് സിസ്റ്റംസും ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് പാകിസ്ഥാൻ പദ്ധതിയിടുന്നത്. പാക് ഭീകര സംഘടനകളായ ലക്ഷർ ഇ തയ്ബ നേതാവ് അബു ജുൻഡാൽ, ഇന്ത്യൻ മുജാഹിദിൻ ഭീകരന്‍ സയിദ് ഇസ്മയിൽ അഫാഖ്, ഖലിസ്ഥാൻ ഭീകരന്‍ നേതാവ് ജഗ്താർ സിങ് താരാ ഉൾപ്പെടെയുള്ളവരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

മനുഷ്യനില്ലാത്ത ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആകാശ വാഹനങ്ങൾ, എയർക്രഫ്റ്റ് സിസ്റ്റംസ്, ഹോട്ട് എയർബലൂൺ, റിമോ‌ട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലയിങ് ഉപകരണങ്ങൾ, മൈക്രോലൈറ്റ് എയർക്രഫ്റ്റ് തുടങ്ങിയ ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താനാണ് പാക് ഭീകരര്‍ പദ്ധതിയിടുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :