വിഘടനവാദികളുമായുള്ള ചര്‍ച്ചയെ ന്യായീകരിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (15:19 IST)
ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് കശ്മീര്‍ വിഘടന വാദികളുമായി ചര്‍ച്ച നടത്തിയ പാക്കിസ്ഥാന്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്നു. ഹുറിയത് നേതാക്കള്‍ കശ്മീര്‍ ജനതയുടെ പ്രതിനിധികളാണെന്നും സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയത് ഇരു രാജ്യങ്ങള്‍ക്കും തിരിച്ചടിയായി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 57 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും പാക് ഹൈകമ്മീഷണര്‍ പറഞ്ഞു.

ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് കശ്മീരി വിഘടനവാദികളുമായി പാകിസ്ഥാന്‍ ചര്‍ച്ച നടത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യ സെക്രട്ടറി തല ചര്‍ച്ച റദ്ദാക്കിയത്. പിന്നീടും പാക് ഹൈക്കമീഷണര്‍ കശ്മീരി വിഘടനവാദികളുമായി ചര്‍ച്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :