സിനിമാലോകം പദ്മാവതിയ്‌ക്കൊപ്പം; ചിത്രത്തിനു പിന്തുണയുമായി ഷൂട്ടിംഗ് നിര്‍ത്തിവെക്കും !

മുംബൈ, ഞായര്‍, 26 നവം‌ബര്‍ 2017 (12:27 IST)

Widgets Magazine
padmavati,	mamata banerjee,	bengal,	cinema,	chief minister,	പത്മാവതി, മമത ബാനർജി,	സിനിമ,	മുഖ്യമന്ത്രി,	പശ്ചിമ ബംഗാള്‍

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിക്ക് പൂര്‍ണപിന്തുണയുമായി ചലച്ചിത്ര മേഖല. സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തു വരുന്ന വേളയിലാണ് രാജ്യത്തെ എല്ലാ സിനിമാ പ്രവര്‍ത്തകരും ഇന്ന് ചലച്ചിത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്നത്. 
 
ചിത്രത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 15 മിനിറ്റു നേരമാണ് ചലച്ചിത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയെന്ന് സിനിമാ ലോകം തീരുമാനിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടത്തുന്ന കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനാണ് ഈ പ്രതിഷേധമെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു. 
 
21 സംഘടനകളാണ് പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഞാന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര്യനാണോ’ എന്ന പേരിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി നടത്തുന്നത്. ഇന്നു വൈകീട്ട് 3.30 നാണ് ചലച്ചിത്ര നിര്‍മ്മാണ മേഖല സ്തംഭിക്കുക. 
 
പദ്മാവതി രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ചാണ് രജപുത്ര സംഘടനകളും ചില ബി ജെ പി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും സിനിമയ്ക്ക് പ്രദര്‍ശനാനുമതിയും നിഷേധിച്ചിരുന്നു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിജെപി പ്രവർത്തകന്റെ മരണം: തിങ്കളാഴ്ച ഹര്‍ത്താല്‍

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ച ...

news

ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം; ഇരയായത് രണ്ട് സ്ത്രീകള്‍ - പ്രതികള്‍ പിടിയില്‍

ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം. രണ്ടിടങ്ങളിലായി ഇരുപത്തിനാലും മുപ്പതും വയസ് പ്രായമുള്ള ...

news

ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണം: ഗിരിജി മഹാരാജ്

ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന് ഹരിദ്വാര്‍ ഭാരത്മാതാ ...

Widgets Magazine