പദ്മാവതി തിയേറ്ററുകളിലേക്ക്; തടയുമെന്ന് കർണി സേന

പദ്മാവതി തിയേറ്ററുകളിലേക്ക്; തടയുമെന്ന് കർണി സേന

ന്യൂ​ഡ​ൽ​ഹി| jibin| Last Updated: തിങ്കള്‍, 8 ജനുവരി 2018 (18:49 IST)
എതിർപ്പുകൾ തുടരവെ വി​വാ​ദ ചി​ത്രം പ​ദ്മാ​വ​തി തിയേറ്ററുകളിലേക്ക്. റി​പ്പ​ബ്ളി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

വിവാദങ്ങൾ ശക്തമാണെങ്കിലും ഉ​പാ​ധി​ക​ളോ​ടെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സി​ബി​എ​ഫ്സി ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ സാഹചര്യത്തിലാണ് പ​ദ്മാ​വ​തി ഈ മാസം തിയേറ്ററുകളിൽ എത്തിക്കുന്നതെന്ന് സ​ഹ​നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ വി​യ​കോം18 മോ​ഷ​ൻ പി​ക്ച​ഴ്സ് വ​ക്താ​ക്ക​ളി​ൽ ഒ​രാ​ൾ വെ​ളി​പ്പെ​ടു​ത്തി.

വി​ദ​ഗ്ധ​സ​മി​തിയുടെ നിർദേശങ്ങൾ പരിഗണിച്ച് പ​ദ്മാ​വ​ത് എ​ന്ന പേ​രി​ലാ​ണ് ചി​ത്രം തിയേറ്ററുകളിൽ എത്തുക. അതേസമയം, സിനിമയിൽ മാറ്റങ്ങൾ വരുത്തിയാലും റിലീസ് തടയുമെന്ന് നിലപാടിലാണ് ര​ജ്പു​ത് ക​ർ​ണി സേ​ന. പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വിവിധ സംഘടനകൾ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :