ആത്മവിശ്വാസം വർധിപ്പിക്കാൻ സമജ് സമാധി ധ്യാനം! - രവിശങ്കറിന്റെ പാതയിലൂടെ ഭാനുമതി നരസിംഹൻ

മെഡിറ്റേഷൻ പഠിപ്പിക്കാൻ ഭാനുമതി നരസിംഹൻ!

അപർണ| Last Updated: തിങ്കള്‍, 30 ഏപ്രില്‍ 2018 (14:45 IST)
"ദിവസം മുഴുവൻ ഊർജ്ജസ്വലരായും ആത്മവിശ്വാസമുള്ളവരായും ജീവിക്കാൻ ധ്യാനം നിങ്ങളെ സഹായിക്കും. ധ്യാനത്തിലൂടെ നിങ്ങളുടെ പുഞ്ചിരി ദിവസം മുഴുവൻ നിലനിൽക്കും‘. ആർട്ട് ഓഫ് ലിവിങ് എന്ന സംഘടനയുടെ ചെയര്‍പേഴ്സണും ശ്രീശ്രീ രവിശങ്കറിന്റെ സഹോദരിയുമായ ശ്രീമതി ഭാനുമതി നരസിംഹന്റെ വാക്കുകളാണിത്. മെഡിറ്റേഷൻ ഇല്ലാതെ സുഖകരമായ ജീവിതം മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടാണെന്ന്‌ ഭാനുമതി പറയുന്നു.

ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകളെ മെഡിറ്റേഷൻ പഠിപ്പിക്കാനൊരുങ്ങുകയാണ് ഭാനുമതി. മെയ് 4 മുതൽ 6 വരെയാണ് ആർട്ട് ഓഫ് ലിവിങ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘പിക്റ്റോയുടെ പ്ലേറ്റ് ഓഫ് ദി പീക്‘ എന്ന കൃതിയുടെ രചയിതാവ് കൂടിയാണ് ലോകം 'ഗുരുജി' എന്നു വിളിക്കുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ സഹോദരി ഭാനുമതി നരസിംഹൻ.
ധ്യാനത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഇന്നെല്ലാവർക്കും അറിയാം. നിത്യജീവിതത്തിൽ മെഡിറ്റേഷന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും നമുക്കാറിയാവുന്നതാണ്. 3000 ത്തിലധികം ശാസ്ത്രീയ പഠനങ്ങൾ ഇക്കാര്യം തെളിയിച്ചിട്ടുമുള്ളതാണ്.

സഹജ് സമാധി ധ്യാനം എന്നും ചെയ്യുന്നതിലൂടെ വ്യക്തമായ ചിന്ത, പ്പോസിറ്റീവ് ഊർജ്ജം, മെച്ചപ്പെട്ട ശാരീരിക ആരോഗ്യം, മെച്ചപ്പെട്ട ബന്ധങ്ങൾ, മനസ്സമാധാനം എന്നിവയെല്ലാം കൈവരിക്കാൻ കഴിയുന്നുവെന്ന് ഭാനുമതി പറയുന്നു.

‘സഹാജ് സമാധി ധ്യാനം‘ സ്ഥിരമായി ചെയ്തുവരുന്നവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇവരിൽ ഹൃദയാഘാതം കുറവാണെന്ന് കണ്ടെത്തി. ഇതിന്റെ ഫലമായി കഴിഞ്ഞ ഒക്ടോബറിൽ വേൾഡ് സൈക്കോളജി അസോസിയേഷന്റെ വാർഷിക കോൺഫറൻസിൽ മികച്ച റിസേർച്ചിനുള്ള അവാർഡ് സഹാജ് സമാദിക്ക് ലഭിച്ചിരുന്നു.

അനായാസയും എളുപ്പവുമായ മാർഗത്തിലൂടെ ധ്യാനം ചെയ്യാൻ ‘സഹാജ് സമാധി‘ പഠിപ്പിക്കുന്നു. 14 വയസ്സിനു മുകളിലുള്ള ആർക്ക് വേണമെങ്കിലും മെഡിറ്റേഷൻ ചെയ്യാൻ സാധിക്കും. ചെറിയ ശബ്ദങ്ങൾക്ക് വരെ
മനസ്സിനെ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ധ്യാനത്തിലൂടെ മനസ്സ് നമ്മുടെ കൈ വെള്ളയിൽ എത്തുന്നു. ഇതോടെ, സ്ട്രെസ്സ് അപ്രത്യക്ഷമാക്കാനും മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാനും ജീവിതം കുറച്ച് കൂടി വ്യക്തതയോടെ നിരീക്ഷിക്കാനും നമുക്ക് സാധിക്കും.

അന്തർദേശീയ തലത്തിലെ തന്നെ മികച്ച മെഡിറ്റേഷൻ അധ്യാപികയാണ് ഭാനുമതി. പാവപ്പെട്ട കുട്ടികൾക്കായി സൌജന്യ വിദ്യാഭ്യാസവും ഇവർ നൽകുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച എഴുത്തുകാരി കൂടിയാണ് ഭാനുമതി നരസിംഹൻ. കൂടാതെ, ആർട്ട് ഓഫ് ലിവിംഗ് എന്ന സ്ഥാപനത്തിന്റെ ഉപജ്ഞാതാവായ ശ്രീ ശ്രീ രവിശങ്കറിന്റെ സഹോദരിയുമാണ്.

ഹൃദയ ശസ്ത്രക്രിയ, നാഡീവ്യൂഹം, ക്ലിനിക്കൽ ഡിപ്രെഷൻ തുടങ്ങിയവയിൽ സഹജ് സമാധി ധ്യാനത്തിന്റെ ഫലങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിന് വേൾഡ് സൈക്കോളജി അസോസിയേഷൻ കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :