പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് യുഎസ്; ട്രം‌പിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ യുഎസിന് പുതുവർഷക്കൂട്ട് ഇന്ത്യ

ന്യൂഡല്‍ഹി| AISWARYA| Last Updated: ചൊവ്വ, 2 ജനുവരി 2018 (14:29 IST)
യുഎസിന്റെ പാക്ക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ സഹായം നല്‍കിയിട്ട് പാക്കിസ്ഥാനില്‍ നിന്ന് തിരിച്ച് കിട്ടിയത്
വെറും ചതിയും നുണയുമാത്രമാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് പറഞ്ഞിരുന്നു.

അതേസമയം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കാണുള്ളതെന്നും ട്രം‌പ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണെന്നും ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. ഭീകരർ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള പാർലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

2018ലെ ആദ്യ ട്വീറ്റിലാണ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയിൽ ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാൻ നുണയും വഞ്ചനയും തുടർന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :