പ്രതിഷേധം ഫലം കണ്ടു; ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

പ്രതിഷേധം ഫലം കണ്ടു; ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

  orange passport , passport , status , ക​വ​ർ​പേ​ജ് , ഓറഞ്ച് പാസ്‌പോര്‍ട്ട് , സു​ഷ​മ സ്വ​രാ​ജ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 30 ജനുവരി 2018 (20:21 IST)
എതിർപ്പ് ശക്തമായതോടെ പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു വി​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​മാ​റി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. നിലവിലെ സ്ഥിതി തന്നെ തുടരാനാണ് തീരുമാനം.

പാ​സ്പോ​ർ​ട്ടി​ൽ വി​ലാ​സ​മു​ള്ള അ​വ​സാ​ന പേ​ജ് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തുന്നത്
രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുന്ന രീതിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :