ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന് കൈമാറി; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന് കൈമാറി; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

 rajya sabha , chief justices , rajya sabha ,  impeachment , ഇംപീച്മെന്റ് , ദീപക് മിശ്ര , സുപ്രീംകോടതി , ബിഎച്ച് ലോയ
ന്യൂഡൽഹി| jibin| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (14:40 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം ഇംപീച്മെന്റ് നോട്ടിസ് നല്‍കി.
രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് കൈമാറി.

ഏഴ് പാര്‍ട്ടികളിലെ 60 എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ്, എൻസിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളാണ് നോട്ടീസിനെ പിന്തുണച്ചത്.

സിബിഐ പ്രത്യേക ജ‍ഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണു ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്.

ഇതിനിടെ പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിക്കെതിരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണെന്നും ജസ്റ്റിസ് എകെ സിക്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :