ഫെഡറേഷന്‍ മുത്താണ്... ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല; ജെയ്​ഷയുടെ ഈ വാക്കുകള്‍ ആരെ തൃപ്‌തിപ്പെടുത്താന്‍ ?

ഫെഡറേഷന്‍ എല്ലാ സഹായവും ചെയ്‌തു നല്‍കിയെന്ന് ജെയ്​ഷ

  op jaisha , rio olympics , brazil , rio , federation ഒപി ജെയ്​ഷ , ഒളിമ്പിക്​സ്​ , നിക്കോളൈ സ്നെസാറേയാണ്‍ , ബ്രസീല്‍ , റിയോ  , മാരത്തോണ്‍
ബംഗളൂരു| jibin| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (18:53 IST)
ഒളിമ്പിക്​സ്​ മാരത്തൺ മത്സരത്തിനിടെ ഇന്ത്യൻ അധികൃതർ കുടിവെള്ളം പോലും നൽകിയില്ലെന്ന ആരോപണം ഉന്നയിച്ച മലയാളി താരം ഒപി ജെയ്​ഷ പ്രസ്‌താവന പിന്‍‌വലിച്ചു. പരിശീലകൻ നിക്കോളൈ സ്നെസാറേയാണ്‍ വെള്ളം നല്‍കാതിരുന്നത്. ഫെഡറേഷന്‍ എല്ലാ സഹായവും ചെയ്‌തു നല്‍കിയിരുന്നുവെന്നും ജെയ്​ഷ ഇന്ന് വ്യക്തമാക്കി.

ഓട്ടത്തിനിടെ വെള്ളം നൽകണോ എന്ന് പരിശീലകനോട് ഫെഡറേഷൻ ചോദിച്ചിരുന്നു. വെള്ളം നല്‍കേണ്ടെന്ന് പറഞ്ഞത് പരിശീലകനായിരുന്നു. നിക്കോളൈയുടെ കീഴിൽ ഒരു പാട് സഹിച്ചു. ഇനി ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലിക്കാന്‍ ഇല്ലെന്നും
ജെയ്​ഷ പറഞ്ഞു.

നിലവിലെ വിവാദങ്ങളുടെ പേരിൽ ട്രാക്കിനോട് വിടപറയില്ല. ഒളിമ്പിക്‍സ് വില്ലേജില്‍ അടുത്ത മുറിലായിരുന്നു നിക്കോളൈ താമസിച്ചിരുന്നത്. ഒരിക്കലും വിശേഷങ്ങള്‍ അന്വേഷിക്കാന്‍ പോലും അദ്ദേഹം തയാറായില്ലെന്നും ജെയ്‌ഷ പറഞ്ഞു.

ഒളിമ്പിക്​സ്​ മാരത്തൺ മത്സരത്തിനിടെ ഇന്ത്യൻ അധികൃതർ കുടിവെള്ളം പോലും നൽകിയില്ലെന്ന ജെയ്​ഷയുടെ ആരോപണത്തെക്കുറിച്ച്​ അന്വേഷിക്കാൻ കേന്ദ്ര കായിക മ​ന്ത്രി വിജയ്​ ഗോയൽ നിര്‍ദേശം നല്‍കിയിരുന്നു.

സ്പോർട്സ് ജോയിന്റ് സെക്രട്ടറി ഓംകാർ കേഡിയ, സ്പോർട്സ് ഡയറക്ടർ വിവേക് നാരായൺ എന്നിവരെ ഉള്‍പ്പെടുത്തിയ
രണ്ടംഗ കമ്മിറ്റിയാണ് ജെയ്​ഷയുടെ ആരോപണത്തെക്കുറിച്ച്​ അന്വേഷിക്കുക. ഇതിന് പിന്നാലെയാണ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ജെയ്​ഷ രംഗത്തെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :