നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് ഇനി ഒരു ദിവസം മാത്രം; വധശിക്ഷ നീട്ടിവയ്ക്കാന്‍ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

സനായിലെ ക്രിമിനല്‍ കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്.

നിമിഷ പ്രിയ കേസ്, യെമൻ മരണശിക്ഷ, Kerala nurse Yemen death row, nimisha priya blood money, nimisha priya execution date, nimisha priya latest news malayalam, nimisha priya supreme court, നഴ്‌സ് മരണശിക്ഷ യെമൻ
Nimisha Priya
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 ജൂലൈ 2025 (10:35 IST)
യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നാളെയാണ് തീരുമാനിച്ചിട്ടുള്ളത്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സനായിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. സനായിലെ ക്രിമിനല്‍ കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടക്കുന്നതിനാല്‍ വധശിക്ഷ നീട്ടി വയ്ക്കണം എന്നാണ് ആവശ്യപ്പെടുന്നത്.

അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം. വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കാന്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതി ഉണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്.

ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :