ഓണ്‍ലൈന്‍ ഷോപ്പിംഗ്: ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്കരിക്കുന്നു

ന്യൂഡല്‍ഹി| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (16:53 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി ലഭിച്ച സേവനത്തില്‍ പരാതിയുണ്ടെങ്കില്‍ വില്‍പനക്കാര്‍ക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കാം. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ പരിഷ്‌കരണം വരുത്തുന്നതോടെയാണിത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന നഗരത്തിലെ കോടതിയില്‍മാത്രമേ നിലവില്‍ വ്യവഹാരം അനുവദിച്ചിരുന്നുള്ളൂ. ഇതിലാണ് മാറ്റംവരുന്നത്. നിയമം പരിഷ്‌കരിച്ചാല്‍ താമസിക്കുന്ന സ്ഥലത്തെ കോടതിയിലും ഉപഭോക്താവിന് വ്യവഹാരം സാധ്യമാകും.

60,000 കോടി രൂപയുടെ വിറ്റുവരവുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയില്‍ ചെറുകിട നഗരങ്ങളിലുള്ളവരുടെ പങ്കാളിത്തം വര്‍ധിച്ചുവരികയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :