വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: നല്‍കിയ വാഗ്ദാനം പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല- അമിത് ഷാ

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി , ബിജെപി , അമിത് ഷാ , എകെ ആന്റണി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (19:28 IST)
വിരമിച്ച സൈനികര്‍ക്കുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അഭിനന്ദിച്ചു. സര്‍ക്കാര്‍ നടപടിയിലൂടെ വിമുക്തഭടന്‍മാര്‍ക്കു സാമ്പത്തിക സുരക്ഷിതത്വം നല്‍കാനായതായും അദ്ദേഹം പറഞ്ഞു. ബിജെപി നല്‍കിയ വാഗ്ദാനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല. എങ്കിലും നിലവില്‍ പ്രഖ്യാപിച്ച പദ്ധതി മികച്ചതാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

അതേസമയം, പദ്ധതിയെ വിമര്‍ശിച്ച്
മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി എകെ ആന്റണി രംഗത്തെത്തി. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നിരാശപ്പെടുത്തുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ വിരമിച്ച സൈനികരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. സൈനികരെ കബളിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ബിജെപി നേരത്തെ നല്കിയ വാഗ്ദാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്നും ആന്റണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :