അസാധുനോട്ടുകൾ ഇന്നു കൂടി നിക്ഷേപിക്കാം; നോട്ടുക‌‌ൾ കൈവശം വെച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും

അസാധുനോട്ടുകൾ ഇന്നു കൂടി നിക്ഷേപിക്കാം

aparna shaji| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2016 (08:15 IST)
അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള അവസാന തീയതിയാണ് ഇന്ന്. നാളെ മുതൽ റിസ‌ർവ് ബാങ്കുകളിൽ മാത്രമായിരിക്കും നോട്ടുകൾ നിക്ഷേപിക്കാൻ കഴിയുക. എന്തുകൊണ്ടാണ് നോട്ട് നിക്ഷേപിക്കാൻ ഇത്രയും താമസിച്ചത് എന്നതിന്റെ വ്യക്തമായ കാരണവും റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടി വരും. ഇത്തരത്തിൽ നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദി സമയം മാർച്ച് 31 വരെയാണ്.

മാർച്ച് 31നുശേഷം അസാധുനോട്ടുകൾ കൈവശം വെച്ചാൽ നിയമനടപടിയ്ക്ക് തയ്യാറാകേണ്ടി വരും. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭിസംബോധന ചെയ്ത് ഇന്നോ നാളെയോ സംസാരിക്കും. നോട്ട് അസാധുവാക്കല്‍ ആയി ബന്ധപ്പെട്ട് ചില പ്രത്രേക ഇളവുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നരേന്ദ്ര മോദി ചോദിച്ച 50 ദിവസം തികയാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബര്‍ എട്ടിനാണ് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. ''പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ എനിക്ക് 50 ദിവസം അനുവദിച്ച് തരൂ'' എന്ന് മോദി പറഞ്ഞത് നവംബർ 13നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :