ഇടിമിന്നലേറ്റ് അഞ്ച് തൊഴിലാളികൾ മരിച്ചു

  ഒഡീഷ , ഒഡീഷ , മയൂർഭ‌ഞ്ജ് ജില്ല , ഇടിമിന്നല്‍
ബരിപദ| jibin| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:28 IST)
ഒഡീഷയിൽ ഇടിമിന്നലേറ്റ് അഞ്ച് തൊഴിലാളികൾ മരിച്ചു. മിന്നലില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിൽ നാലു പേർ സ്ത്രീകളാണ്.

ഇന്ന് ഉച്ചയ്ക്ക് മയൂർഭ‌ഞ്ജ് ജില്ലയിലെ ഖുന്റെ കനാലിനടുത്തുള്ള വയലിൽ പണിയെടുത്തു കൊണ്ടിരുന്നവര്‍ക്കാണ് മിന്നലേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ അഞ്ച് പേരും മരിച്ചതായി പൊലീസ് വ്യക്തമാക്കി. പെട്ടന്ന് ഉണ്ടായ മഴയും തുടര്‍ന്നുണ്ടായ ഇടമിന്നലുമാണ് അഞ്ച് തൊഴിലാളികളുടെ ജീവന്‍ കവര്‍ന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :