ആശുപത്രിയില്‍ വച്ച് പിഞ്ചുകുഞ്ഞിന്റെ മൂക്ക് എലി കടിച്ചെടുത്തു

മധ്യപ്രദേശ് :| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (12:13 IST)
മധ്യപ്രദേശില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിന്റെ മൂക്ക് എലി കടിച്ചെടുത്തു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന്
ജനിച്ച ഉടനെ തന്നെ കുട്ടിയെ മാതാപിതാക്കള്‍
ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവനക്കാരുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിച്ചു. സ്റ്റാഫ്‌നഴ്‌സിനും കെയര്‍ടേക്കര്‍ക്കുമെതിരേയാണ് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചത്.

എന്നാല്‍ കുഞ്ഞിനെ ആശുപത്രി അധികൃതരെ ഏല്‍പ്പിച്ചതിന് ശേഷം മാതാപിതാക്കള്‍ കടന്നു കളയുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :