ബിജെപി - ബിഡിജെഎസ് ബന്ധത്തില്‍ ഭിന്നതയില്ല; പദവികള്‍ വൈകുന്നത് സാങ്കേതിക കാരണങ്ങളാല്‍ എന്നും തുഷാര്‍ വെള്ളാപ്പള്ളി

ബിജെപി - ബിഡിജെഎസ് ബന്ധത്തില്‍ ഭിന്നതയില്ല

ചേര്‍ത്തല| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (12:49 IST)
ചില സാങ്കേതികകാരണങ്ങളാലാണ് പദവികള്‍ ലഭിക്കുന്നത് വൈകുന്നതെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി ജെ പിയുമായുള്ള ബന്ധത്തില്‍ ഭിന്നതയില്ലെന്നും തുഷാര്‍ പറഞ്ഞു.

ബി ഡി ജെ എസിന് നല്കിയ വാഗ്‌ദാനങ്ങള്‍ ബി ജെ പി പാലിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് തുഷാര്‍ വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്.

ബി ജെ പി - ബി ഡി ജെ എസ് ബന്ധത്തില്‍ ഭിന്നതയില്ല. ചില സാങ്കേതിക കാരണങ്ങളാണ് പദവികള്‍ ലഭിക്കാന്‍ വൈകുന്നത്. വാഗ്‌ദാനം ചെയ്ത സ്ഥാനങ്ങള്‍ ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ അണികള്‍ ആശങ്കയിലാണെന്നും തുഷാര്‍ പറഞ്ഞു.

തിങ്കളാഴ്ച എന്‍ ഡി എ യോഗം നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായി ബി ഡി ജെ എസിന്റെ നേതൃയോഗം ചേര്‍ത്തലയില്‍ ചേരും. ബി ജെ പി വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതു സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :