സൗദിയിലെ തൊഴിൽ പ്രതിസന്ധി; ജോലി നഷ്ടപ്പെട്ടവർ ഇഖാമ പുതുക്കേണ്ടതില്ല, പൊലീസ് നടപടികൾ നേരിടേണ്ടി വരില്ലെന്ന് സൗദി

തൊഴിൽ നഷ്ടപ്പെട്ടവർ ഇഖാമ പുതുക്കേണ്ടതില്ലെന്ന് സൗദി

സൗദി| aparna shaji| Last Modified ശനി, 6 ഓഗസ്റ്റ് 2016 (07:43 IST)
രൂക്ഷമായ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് ആശ്വാസമായി സൗദി സർക്കാർ. ഇഖാമയുടെ കാലാവധി കഴിഞ്ഞവർ തൽക്കാലം അത് പുതുക്കേണ്ടതില്ലെന്ന് സൗദി അറിയിച്ചു. ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് പൊലീസ് നടപടികൾ പേടിക്കേണ്ടതില്ലെന്നും മക്ക പ്രവശ്യയിലെ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

സൗദി അധികൃതർ തന്നെ ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. അതോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട ഏർപ്പാടുകൾ ചെയ്യാമെന്നും സൗദി സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ ഇളവ് കൂടി അനുവദിച്ചിരിക്കുന്നത്. തൊഴിൽ നഷ്ടമായവർക്ക് മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നതിനുള്ള നിയമതടസ്സവും ഒഴിവാക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :