Widgets Magazine Widgets Magazine

ഡോക്‌ടറേറ്റ് നേടിയത് പാചകം ചെയ്തല്ല; രാജി വെയ്ക്കില്ലെന്നും ലക്ഷ്‌മി നായര്‍

തിരുവനന്തപുരം, വ്യാഴം, 2 ഫെബ്രുവരി 2017 (17:19 IST)

Widgets Magazine

പാചകം ചെയ്തല്ല താന്‍ ഡോക്‌ടറേറ്റ് നേടിയതെന്ന് ലക്ഷ്‌മി നായര്‍. താന്‍ ഡിഗ്രി എടുത്തിരിക്കുന്നതും പാചകം ചെയ്തൊന്നുമല്ല. പാചകം ഒരു കഴിവാണെന്നും പാചകത്തില്‍ കഴിവ് തെളിയിച്ചു എന്നത് ഒരു കുറ്റമാണെങ്കില്‍ അതൊരു കുറ്റമാണെന്നും ലക്ഷ്‌മി നായര്‍ പറഞ്ഞു. മാതൃഭൂമി ചാനലിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‍.
 
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രിന്‍സിപ്പല്‍ ആയത്. പാചകത്തിന്റെ പേരില്‍ ഒരു സ്ത്രീയെ ആക്രമിക്കുന്നത് ശരിയല്ല. താനുമായി പരിചയം പോലും ഇല്ലാത്തവര്‍ വരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ടു.
 
കോളജിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് അഞ്ചുകൊല്ലം മാറി നില്‍ക്കാമെന്ന് സമ്മതിച്ചത്. അല്ലാതെ, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇപ്പോള്‍ എടുത്തിരിക്കുന്നത് വലിയ തീരുമാനമാണെന്നും അത് വലിയ കാര്യമാണെന്നും അഞ്ചുവര്‍ഷം ചെറിയ കാലയളവല്ലെന്നും അവര്‍ പറഞ്ഞു.
 
ലോ അക്കാദമിയില്‍ നിന്ന് എന്തുവന്നാലും താന്‍ രാജി വെയ്ക്കില്ല. മാനേജ്‌മെന്റിന്റെ തീരുമാനത്തിന് എതിരെ ഒരിക്കലും കോടതിയില്‍ പോവില്ല. സമരം തുടര്‍ന്നാലും എസ് എഫ് ഐയും മാനേജ്‌മെന്റും തമ്മില്‍ ഉണ്ടാക്കിയ ധാരണകള്‍ തുടരുമെന്നും ലക്ഷ്‌മി നായര്‍ വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എത്തുന്നവരെ മടക്കി അയക്കും; പാകിസ്ഥാനടക്കമുള്ള അഞ്ച് മുസ്‌ലിം രാജ്യങ്ങള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സമാന നടപടിയുമായി കുവൈറ്റും. സിറിയ, ഇറാക്ക്, ...

news

മുരളീധരൻ പോയത് ശൗചകർമത്തിന്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

മുരളീധരൻ ശൗചകർമത്തിനാണ് പോയതെന്നും അതിന്റെ ചിത്രങ്ങളെടുത്ത് പ്രചാരണ നടത്തേണ്ട ഗതികേടിലാണ് ...

news

അവസാനം റേഷന്‍ കടയില്‍ നിന്നും ഗോതമ്പ് കിട്ടി; കിട്ടിയപ്പോളോ അതിലൊരു എലി !

ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായി നല്‍കുന്ന ഗോതമ്പാണിത്. മുക്കോല ഇളയം‍പള്ളിക്കോണം ...

news

അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന വിഡിയോ പുറത്തുവിട്ട ജവാനെ കാണാനില്ല

അ​തി​ര്‍​ത്തി​യി​ലെ ജ​വാ​ന്മാ​ര്‍ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് ഫേ​സ്‌ബുക്കി​ലൂ​ടെ ...

Widgets Magazine Widgets Magazine