ഓസ്ട്രേലിയയില്‍ സാരി കിട്ടുമോ?- കേന്ദ്രമന്ത്രിയുടെ ട്വീറ്റ്!

ന്യൂഡല്‍ഹി| Last Updated: ശനി, 18 ജനുവരി 2020 (13:14 IST)
ഓസ്ട്രേലിയയില്‍ സാരി കിട്ടുമോ?- കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്റെ ട്വീറ്റാണ് ഇത്. സംഭവം തമാശയൊന്നുമല്ല. വസ്ത്രങ്ങളടങ്ങിയ ബാഗ് വിമാന യാത്രയ്ക്കിടെ നഷ്ടമായതിന്റെ ദുഃഖപ്രകടനമായിരുന്നു ഇത്.

രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെ കെയ്ന്‍സിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പോകുമ്പോഴാണ് സാരിയും മറ്റ് വസ്ത്രങ്ങളുമടങ്ങിയ ബാഗ് കാണാതായത്. സിഡ്നി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം കെയ്ന്‍സിലേക്കുള്ള വിമാനം മാറിക്കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. സിഡ്നിയില്‍ ചെക്ക് ഇന്‍ ചെയ്ത് ശേഷം ബാഗിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അധികൃതര്‍ പറയുന്നത്.

ഉടന്‍ തന്നെ ബാഗ് നഷ്ടമായ വിവരം മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 'കെയ്ന്‍സിലേക്കുള്ള വിമാനത്തിലാണ് ഞാന്‍ യാത്ര ചെയ്യുന്നത്. നഷ്ടപ്പെട്ട ബാഗിലാണ് എന്റെ വസ്ത്രങ്ങള്‍. മാറി ധരിക്കാനുള്ള സാരി കെയ്ന്‍സില്‍ എവിടെയെങ്കിലും വാങ്ങാന്‍ കിട്ടുമോ എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല' -
മന്ത്രിയുടെ നിരാശജനകമായ ട്വീറ്റ്. ‘കെയ്‌ന്‍സിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഞാന്‍ സിഡ്‌നിയിലിറങ്ങിയത്. പരിശോധന കഴിഞ്ഞ് ലഗേജ് ഇതുവരെ കിട്ടിയില്ല. കാണാതായി എന്നാണ് തോന്നുന്നത്.' എന്നായിരുന്നു ആദ്യ ട്വീറ്റ്.

അതേസമയം ബാഗ് കണ്ടെത്തിയെന്നും ആറുമണിക്കൂറിനകം കെയ്ന്‍സില്‍ അത് എത്തിക്കാനാകുമെന്നും എയര്‍ഇന്ത്യ
മാനേജര്‍ മധു മാത്തന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :