ഓരോ തവണയും കോടതിമുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞ അവീന്ദ്ര പാണ്ഡെ; അന്ന് നിർഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന ആ സുഹൃത്ത് എവിടെ?

അനു മുരളി| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (11:37 IST)
കേസിലെ പ്രതികളെ ഇന്ന് വെളുപ്പിനെ തൂക്കിലേറ്റിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ ജനത. ആ ക്രൂരരാത്രിയിൽ നിർഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് രാജ്യം. ഈ കേസിലെ മുഖ്യസാക്ഷി ആയിരുന്നു അവീന്ദ്ര.

ജീവിതത്തിൽ തനിക്കൊരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അന്നേ ദിവസം രാത്രി ബസിലുണ്ടായത് എന്നാണ്
യു പി സ്വദേശി ആയ അവീന്ദ്ര പറഞ്ഞിരുന്നത്. കോടതിമുറിക്കുള്ളിൽ ഇയാൾ പലതവണ കരഞ്ഞുകൊണ്ടായിരുന്നു പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നത്. ക്രൂരപീഡനത്തിനു ശേഷവും നിർഭയ ജീവിക്കാൻ ആഗ്രഹിച്ചിരുന്നതായി ഇയാൾ പറഞ്ഞിരുന്നു. ഡൽഹിയിലെ ഒരു കമ്പനിയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

കേസിലെ നാലു പ്രതികളെയും ഡൽഹി തീഹാർ ജയിലിൽ ഇന്ന് വെളുപ്പിനെയാണ് തൂക്കിലേറ്റിയത്. മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ, പവൻ കുമാർ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വിധി നടപ്പിലാക്കമ്പോൾ നിർഭയയുടെ മാതാപിതാക്കൾ സുപ്രീം കോടതിയുടെ പരിസരത്ത് ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :