സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തി കര്‍ണാടക നിയമസഭ; സ്ത്രീകള്‍ക്ക് ഇനി രാത്രി ഡ്യൂട്ടി നല്‍കരുത്

ഇനി സ്ത്രീകള്‍ക്ക് രാത്രി ഡ്യൂട്ടി നല്‍കരുത്; ഐടി കമ്പനികളോട് കര്‍ണാടക നിയമസഭ

ബെംഗളൂരു| Aiswarya| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (16:03 IST)
സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ ഇടുന്നത് ഒഴിവാക്കണമെന്ന് ഐടി കമ്പനികളോടും ബയോടെക് കമ്പനികളോടും കര്‍ണാടക നിയമസഭ. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്താനാണ് ഇത്തരത്തില്‍ ഒരു ഇടപെടല്‍ എന്ന് നിയമസഭ സമിതി അഭിപ്രായപ്പെട്ടു.

ഐടി-ബിടിസ്ത്രീകളെ രാത്രി ഡ്യൂട്ടിയിലിടുന്നതിനോട് യോജിപ്പില്ലെന്നും സ്ത്രീകളെ പകല്‍ ഷിഫ്‌റ്റിലോ ഉച്ച ഷിഫ്‌റ്റിലോ നിയോഗിക്കണമെന്നുമാണ് പാനലിന്റെ നിര്‍ദേശം. നിയമസഭയില്‍
വനിത ശിശുക്ഷേമ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശമുള്ളത്. എന്‍ എ ഹാരിസിന്റെ നേതൃത്വത്തിലുളള സമിതിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. രാത്രി ഡ്യൂട്ടിക്ക് പുരുഷന്‍മാരെ തന്നെ നിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :