നടിമാരുമായുള്ള രഹസ്യ ബന്ധം പരസ്യപ്പെടുത്തി; നടനെതിരെ വനിതാ കമ്മീഷനിൽ പരാതി

ന്യൂഡൽഹി, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (19:02 IST)

 nawazuddin siddiqui, Nawazuddin, nawaz, sunita, sunita rajwar , Sunita , വനിതാ കമ്മീഷന്‍ , ആൻ ഓർഡിനറി ലൈഫ്: എ മൊമോയിർ , ബോളിവുഡ് , നിഹാരിക സിംഗ്, സുനിതാ രാജ്‌വാര്‍ , രഹസ്യ ബന്ധം

ആത്മകഥയിലൂടെ സഹപ്രവർത്തകരായ നടിമാരെ അപമാനിച്ചു എന്നാരോപിച്ച് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയ്ക്കെതിരെ വനിതാ കമ്മീഷനിൽ പരാതി. ഡൽഹി സ്വദേശിയായ ഗൗതം ഗുലാത്തിയെന്ന അഭിഭാഷകയാണ് താരത്തിനെതിരെ സ്ത്രീപീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്ന ആത്മകഥയിലൂടെയാണ് നവാസുദ്ദീൻ സിദ്ദീഖി തന്റെ സഹപ്രവർത്തകരായ നടിമാരുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇവരുമായി തനിക്കുണ്ടായിരുന്ന ബന്ധം എങ്ങനെയുള്ളതായിരുന്നുവെന്നും അദ്ദേഹം തന്റെ പുസ്‌തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സിദ്ദീഖിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരിയായ അഭിഭാഷക ഉന്നയിക്കുന്നത്. ബുക്കില്‍ പരാമര്‍ശിക്കപ്പെടുന്ന സ്‌ത്രീകളുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല. പണത്തിനും പ്രശസ്‌തിക്കും വേണ്ടിമാത്രാണ് അദ്ദേഹം ഈ പ്രവര്‍ത്തി ചെയ്‌തിരിക്കുന്നത്. സ്ത്രീകളുടെ മാനത്തെ വിൽപ്പനച്ചരക്കാക്കി നേട്ടമുണ്ടാക്കാനാണ് സിദ്ദീഖി തന്റെ ആത്മകഥയിലൂടെ ശ്രമം നടത്തിയതെന്നും ഗൗതം ഗുലാത്തി ആരോപിക്കുന്നു.

ആത്മകഥയിലൂടെ നിഹാരിക സിംഗ്, സുനിതാ രാജ്‌വാര്‍ എന്നീ യുവതികളെക്കുറിച്ചാണ് സിദ്ദീഖി പരാമര്‍ശം നടത്തുന്നത്. സുനിതയുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. എന്നാല്‍, പുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങള്‍ താള്ളി ഇരുവരും രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബെന്‍‌സ് കാര്‍ വിവാദത്തില്‍ അമലാപോള്‍ കുടുങ്ങിയേക്കും; താരത്തിന് നോട്ടീസ് നൽകി

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് ...

news

തോമസ് ചാണ്ടിയും ഉമ്മൻചാണ്ടിയും ചേർന്ന് കേരളത്തെ വെറും ചണ്ടിയാക്കി: കുമ്മനം

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ...

news

നോട്ട് അസാധുവാക്കല്‍ ദുരന്തം, പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ച് മോദിക്ക് അറിയില്ല: രാഹുല്‍

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നടത്തിയ നോട്ട് അസാധുവാക്കല്‍ ദുരന്തമായിരുന്നുവെന്ന് ...

news

എന്തിനാണ് ദിലീപിനെ ഇത്രയും നാൾ ജയിലിലിട്ടത്, പലർക്കും അദ്ദേഹത്തിനോട് അസൂയ ഉണ്ടാകും: പ്രതാപ് പോത്തൻ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ ...

Widgets Magazine