‘മോദിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ പാഠം പഠിപ്പിക്കും’; കേന്ദ്രത്തിനെതിരെ അങ്കം കുറിച്ച് സ്‌റ്റാലിന്‍

ചെന്നൈ, ചൊവ്വ, 28 ഓഗസ്റ്റ് 2018 (15:54 IST)

  MK Stalin , DMK , chennai , Narendra modi , BJP , ഡിഎംകെ  , നരേന്ദ്ര മോദി , എംകെ സ്‌റ്റാലിന്‍

നരേന്ദ്ര മോദിയുടെ നട്ടെല്ലില്ലാത്ത ബിജെപി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ പോലും അസ്ഥിരപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം തുറന്നടിച്ചു.

മോദി സര്‍ക്കാര്‍ മതേതരത്വത്തിന് ഭീഷണിയാണ്. അതിനാല്‍ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യം വെല്ലുവിളി നേരിടുകയാണ്. സ്വന്തന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്ക് സ്വാതന്ത്രം വേണമെന്നും ഡി എം കെ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ സ്‌റ്റാലിന്‍ പറഞ്ഞു.

വിദ്യാഭ്യാസം, കല, സാഹിത്യം, മതം എന്നീ മേഖലകളിലെല്ലാം മതവര്‍ഗീയ ശക്തികള്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുകയാണ്. എല്ലാത്തിനും വര്‍ഗീയ നിറം കലര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ അണിചേരാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അണിചേരണമെന്നും സ്‌റ്റാലിന്‍ വ്യക്തമാക്കി.

എം കരുണാനിധിയുടെ വിയോഗത്തിലാണ് മകൻ സ്‌റ്റാലിനെ ഡിഎംകെയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കരുണാനിധി പൂര്‍ണവിശ്രമത്തിലായതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയക്കെടുതി; കേരളത്തിനായി ലോകബാങ്കിൽ നിന്ന് വായ്‌പയെടുക്കാൻ നീക്കം

പ്രളയത്തെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കേരളം. വിവിധ മേഖലകളിലായി ...

news

‘കേരളത്തിന് സഹായം നൽകരുതെന്ന ആഹ്വാനം’- സുരക്ഷ വേണമെന്ന സുരേഷ് കൊച്ചാട്ടിലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

മഹാപ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് സഹായം നൽകരുതെന്ന ശബ്ദരേഖ ...

news

ഗൂഢാലോചനയും ലക്ഷങ്ങളുടെ നഷ്‌ടവും; ഋത്വിക് റോഷനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു

ബോളിവുഡ് നടന്‍ ഋത്വിക് റോഷനെതിരെ ചെന്നൈ സിറ്റി പൊലീസ് കേസെടുത്തു. ആര്‍ മുരളീധരന്‍ ...

news

കാലാവസ്ഥ പ്രവചനം ചതിച്ചു, ഡാമുകൾ തുറന്നതിൽ അപാകത; വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരൻ

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നും കരകയറുന്നതിനായി വിദേശ സഹായം സ്വീകരിക്കുന്നത് ...

Widgets Magazine